Posts

Showing posts from July, 2019

ഇറാന്‍റെ മിസ്സൈലുകളെ ലോകം ഭയക്കുന്നതെന്തിന്?

Image
മുഹമ്മദ് സഈദ്  പൊളിറ്റിക്കൽ എഡിറ്റർ അൽ ജസീറ അറബിക് പോർട്ടൽ (വിവർത്തനം) ആമുഖം  പേർഷ്യൻ ഗൾഫിന്റെ തീരങ്ങളിൽ വീണ്ടുമോരു യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുന്നു. അമേരിക്കയുടെയും,ഇറാന്റെയും നാവികപ്പടകൾ കടലിൽ റോന്തു ചുറ്റുന്നു. അമേരിക്കൻ വിമാന വാഹിനിക്കപ്പലുകളും സംഘർഷ മേഘലയിൽ എത്തിക്കഴിഞ്ഞു.ഈ ഘട്ടത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരവും,പദ്ധതികളും വീണ്ടും ലോകത്തിന്റെ ശ്രദ്ധയിലേക്ക് വരികയാണ്. ഇറാനെ നിശ്ശേഷം തകര്‍ക്കാന്‍ കഴിയുന്ന ആയുധ ശേഖരം അമേരിക്കയുടെ കൈവശമുണ്ട് എന്നത് വസ്തുതയാണ്.എങ്കിലും എന്തുകൊണ്ടാണ് അവരുടെ  മിസ്സൈലുകളെ  ലോകം ഭയപ്പെടുന്നത്? ഒരു പക്ഷെ നമ്മുടെ കണ്മുന്നിൽ ഉടൻ തന്നെ നടന്നേക്കാവുന്ന ഒരു യുദ്ധത്തിന്റെ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ മേൽ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ഒന്ന് ഏഴു വര്ഷം മുമ്പുള്ള ആ ദിവസം, മുമ്പെങ്ങും അനുഭവയ്‌ക്കേണ്ടി വന്നിട്ടില്ലാത്ത ഒരു ഭയം കിഴക്കൻ തെഹ്റാനിലെ ജനങ്ങളെ കീഴടക്കി.പല വീടുകളും കുലുങ്ങുകയും,ജനാലച്ചില്ലുകൾ തകർന്നു ചിതറുകയും ചെയ്തു. ഒരുഗ്ര സ്ഫോടനത്തെ തുടർന്ന് വലിയൊരഗ്നി നാളം ആകാശത്തെ വ...